സമാധാന യോഗത്തില്‍ യുഡിഎഫ് എംഎല്‍എമാരെ അപമാനിച്ചുവെന്ന് കെ. സുധാകരന്‍

293

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ ചേര്‍ന്ന സമാധാന സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് എംഎല്‍എമാരെ അപമാനിച്ചുവെന്ന് കെ. സുധാകരന്‍. രണ്ട് പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കാതെയാണ് യോഗം വിളിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയ നടപടിയും ശരിയായില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS