കണ്ണൂര്‍: ഷുഹെെബ് വധക്കേസില്‍ അറസ്റ്റിലായത് ഡമ്മി പ്രതികളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇരുവരെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പൊലീസിന്റെ അന്വേഷണത്തിലുള്ള സംശയം നീങ്ങിയെന്നും എന്നാല്‍ തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും സുധാകരന്‍ പറഞ്ഞു.