കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ സുധാകരന്റെ നിരാഹാരം ഇന്നവസാനിപ്പിക്കും. 9 ദിവസം നീണ്ട സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് നിരാഹാര സമരം അവസാനിപ്പിക്കുന്ന സുധാകരന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കും. കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. നിരാഹാരം കിടക്കുന്നത് നീതി കിട്ടുമെന്നോ സി.ബി.ഐ അനേഷണം പ്രഖ്യാപിക്കുമെന്നോ കരുതിയല്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണെന്ന് കെ സുധാകരന് പറഞ്ഞു.