ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ. സുധാകരന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. നേരത്തേ, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ഹൈക്കമാന്‍ഡില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, സമ്മര്‍ദം ഏറിയതോടെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന് സുധാകരന് അറിയിക്കുകയായിരുന്നു.