കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ അത് പാര്‍ട്ടിക്ക് അകത്തായിരുന്നു പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷവുമായി ചേര്‍ന്ന് സമരം നടത്തുന്നതിനെക്കുറിച്ച് ഉചിതമായ തീരുമാനമാണ് എടുത്തതെന്നും കെ.സുധാകരന് എംപി. പറഞ്ഞു
പാര്‍ട്ടിക്കകത്ത് മുല്ലപ്പള്ളിക്കെതിരേ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആക്രമണം നടത്തുന്നുവെന്ന് പറയാനാവില്ല. കോണ്‍ഗ്രസില്‍ എല്ലാവരും വ്യക്തിപരമായ അഭിപ്രായം പങ്കിടുന്നവരാണ്. മുന്‍പും അങ്ങനെയായിരുന്നു. അന്ന് കെ.കരുണാകരനും ആന്റണിയുമാണെങ്കില്‍ ഇന്നത് രമേശും ഉമ്മന്‍ചാണ്ടിയുമായി എന്നു മാത്രം- സുധാകരന് വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം ആവശ്യമില്ലെന്നും ഇടതുപക്ഷവുമായി ചേര്‍ന്ന് സംയുക്തസമരം നടത്തിയത് കോണ്‍ഗ്രസിന് ക്ഷീണമായില്ലെന്നും സുധാകരന് പറഞ്ഞു. തങ്ങള്‍ക്ക് സിപിഎമ്മിന്റെ സഹായം ആവശ്യമില്ല. കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള കപ്പാസിറ്റിയുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങളും സമരമുഖത്താണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ബിജെപി വക്താവായി സംസാരിച്ചിട്ടും അദ്ദേഹത്തിനെതിരെ രാഷ്ട്രീയ നിലപാട് എടുക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ നിലപാട് തിരുത്തണമെന്ന് പറയാന്‍ പോലും പിണറായി തയാറായിട്ടില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.