തിരുവനന്തപുരം ∙ കാഷായ വസ്ത്രം ധരിച്ചവരെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരാണെന്നു പറയുന്നത് അപഹാസ്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പീഡനശ്രമത്തെ ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ച യുവതി അതിനു തുനിയാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നും സുരേന്ദ്രൻ ചോദിച്ചു. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിവാദ വിഷയത്തിൽ കെ.സുരേന്ദ്രന്റെ പ്രതികരണം. സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതു കാണുമ്പോൾ പരമപുച്ഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. ഫെയ്സ് ബുക്ക് പോസ്റ്റില്‍ കെ.സുരേന്ദ്രന്‍ ആരോപിക്കുന്നു.