തൃശൂര്‍ : വി.ടി.ബല്‍റാമിന്റെ മാനസിക നില തകര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അദ്ദേഹത്തെ മനോരോഗ ആശുപത്രിയില്‍ ചികിത്സിക്കുകയാണ് വേണ്ടത്. ഒരു പൊതു പ്രവര്‍ത്തകന്‍ ഉപയോഗിക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. വളരെ മ്ലേച്ചമായ രീതിയിലാണ് ഒരു എം.എല്‍.എ ആയിട്ടു കൂടി അദ്ദേഹം പ്രതികരിച്ചത്. ബല്‍റാമിനുള്ള മറുപടി വാക്കുകള്‍ കൊണ്ടല്ല നല്‍കേണ്ടതെന്നും അത് അറിയാത്തതു കൊണ്ടല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കന്നുകാലി കച്ചവടം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് തൃശൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം,കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ ഭാഗം മാത്രമാണെന്ന് സുരേന്ദ്രന്‍ പറയുന്നു.