കേരളത്തില്‍ ഗോവധം നടപ്പാക്കും : കെ സുരേന്ദ്രന്‍

169

കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിന് ശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ വിശ്രമം ഇല്ലാത്ത പണിയാണ്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പിന്നാലെ വ്യാജ ഫോട്ടോയിട്ട് പൊങ്കാല വാങ്ങിയെങ്കിലും സുരേന്ദ്രന്‍ അങ്ങനെ വെറും ദുരേന്ദ്രനായി ഇരിക്കാന്‍ ഒരുക്കമല്ല. കേരളത്തില്‍ ഗോവധം നടപ്പാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. അധികം വെെകാതെ കേരളത്തിലും ഗോവധ നിരോധനം യാഥാർത്ഥ്യമാകുമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന രാജസ്ഥാൻ ഹെെക്കോടതി പറഞ്ഞതാണ് ഇവിടേയും ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

NO COMMENTS