തിരുവനന്തപുരം• ഡി.വൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട സുരേന്ദ്രന്റെ പോസ്റ്റിന്റെ പേരിലാണ് നടപടി.
ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഡി വൈ എസ് പി-മാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.