കാരാട്ട് ഫൈസലിന്റെ കേസുകൾ പലതും കോടിയേരി ഒതുക്കി തീർത്തെന്ന് കെ. സുരേന്ദ്രന്‍

152

കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലുമായി കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കള്‍ക്കും അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഫൈസലിന്റെ പലകേസുകളും കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ ഒതുക്കിത്തീര്‍ത്തു. കാരാട്ട് ഫൈസല്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ ബെനാമിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഐസ് തീവ്രവാദി ഗ്രൂപ്പുകളുടെ ഒളിത്താവളങ്ങളാണ് സിപിഎം പാര്‍ട്ടി ഗ്രാമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ സ്വര്‍ണക്കള്ളക്കടത്ത് കേസുകളില്‍ പുനഃരന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

NO COMMENTS