സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

208

തിരുവനന്തപുരം: എംപി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണോ എന്ന് കണ്ടുപിടിക്കണമെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സുരേഷ് ഗോപി പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതായാണ് ആരോപണം. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്ബര്‍ ഓഡിക്യു സെവന്‍ ആണ് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

2010ലാണ് 80 ലക്ഷത്തോളം വില വരുന്ന ഓഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരി ആര്‍ടി ഓഫീസിലെ രേഖകള്‍ പ്രകാരം 3 സിഎ, കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരുന്നത്.

NO COMMENTS