തിരുവനന്തപുരം: കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്റെ തനിനിറം കാണിച്ചിരിക്കുകയാണെന്നും പ്രശ്നത്തില്‍ പ്രതിപക്ഷം നിലപാട് മയപ്പെടുത്തി കഴിഞ്ഞെന്നും നിയമസഭയില്‍ ഒട്ടകപ്പക്ഷി നയമാണെന്ന് അവര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.
https://www.facebook.com/KSurendranOfficial/posts/1598793920205238