കാസര്‍കോട് : മഞ്ചേശ്വരം നിയമസഭാ മണ്ഡല തിരഞ്ഞെുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോടതിയില്‍ നല്‍കിയ ഹർജി പിന്‍വലിക്കില്ലെന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോടതിയില്‍ ഹാജരാകാനെത്തിയ 67 സാക്ഷികളേയും സമന്‍സ് നല്‍കാനെത്തിയ കോടതി ജീവലനക്കാരേയും ലീഗിന്റേയും സിപിഎമ്മിന്റേയും പ്രവര്‍ത്തകര്‍ തടയാന്‍ രംഗത്തുവന്നു. പല തവണ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് യുഡിഎഫിനെ സഹായിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരിജി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി ചോദിച്ചിരുന്നു. മഞ്ചേശ്വം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിന്റെ സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ പിബി അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ചോദിച്ചത്.