കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

185

പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് വിചാരണയ്ക്കായി സുരേന്ദ്രനെ കൊണ്ടുപോയത്. 253 വകുപ്പനുസരിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു ,അന്യായമായി സംഘം ചേർന്നു. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസ്.

NO COMMENTS