പത്തനംതിട്ട : നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോവാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സുരേന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ. പോലീസ് വിലക്ക് ലംഘിച്ച ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ ശനിയാഴ്ച്ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്.