കൊട്ടാരക്കര : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു. റാന്നി പോലീസ് കൊട്ടാരക്കര സബ്-ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്
ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ തടഞ്ഞ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ വത്സന് തില്ലങ്കേരി, പ്രകാശ് ബാബു, വി.വി. രാജേഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.