കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്റ് ചെയ്തു

179

പത്തനംതിട്ട : ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്റ് ചെയ്തു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എന്നാല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പോലീസിന്റെ ആവശ്യം റാന്നി കോടതി തള്ളി. ത്യശൂര് സ്വദേശിനിയായ 52കാരിയെ ശബരിമലയില്‍ അക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

NO COMMENTS