പത്തനംതിട്ട : ശബരിമലയില്‍ ഭക്തയെ അക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി വിധി പറയാന്‍ മറ്റന്നാളേക്ക് മാറ്റി. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അഡ്വക്കറ്റ് കെ രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്. നിയമവിരുദ്ധമായാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതെന്ന് രാം കുമാര്‍ വാദിച്ചു.