കൊച്ചി : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വെച്ചു. ഹര്‍ജി ഡിസംബര്‍ 19ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.