ബന്ധുനിയമന വിവാദം: പങ്കുകച്ചവടം തുടങ്ങിയിട്ട് ഏറെയായെന്ന് സുരേന്ദ്രന്‍

186

കോട്ടയം• ബന്ധുനിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ രാജി ആവശ്യപ്പെടന്‍ യുഡിഎഫ് കൂടി തീരുമാനിക്കുമെന്ന മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പങ്കുകച്ചവടം തുടങ്ങിയിട്ട് ഏറെയായെന്നും ഐസ്ക്രീം കാലത്തു തുടങ്ങിയ പരസ്പര സഹകരണം ഇപ്പോഴും തുടരുന്നുവെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇ. പി. ജയരാജന്രെ രാജി ആവശ്യപ്പെടാന്‍ യു. ഡി. എഫ് കൂടുന്നതുവരെ കാത്തിരിക്കണമെന്നാണ് മുസ്ളീം ലീഗ് നേതാവ് ശ്രീ. കുഞ്ഞാലിക്കുട്ടി പറയുന്നത്. സംഗതിയുടെ ഗുട്ടന്‍സ് നാട്ടുകാര്‍ക്കു പിടികിട്ടിയല്ലോ.ഇവരുതമ്മിലുള്ള പങ്കു കച്ചവടം തുടങ്ങിയിട്ടു കാലമെത്രയായി. മലബാര്‍ സിമന്ര്സിലും കണ്‍സ്യൂമര്‍ഫെഡിലും ചക്കിട്ടപാറയിലും ടൈററാനിയത്തിലും കരിമണല്‍ ഖനനത്തിലുമെല്ലാം ഇവര്‍ ഒരുമിച്ചല്ലേ ഈ തീവെട്ടിക്കൊള്ളകളെല്ലാം നടത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്തും കരീമിന്രെ കാലത്തും വ്യവസായവകുപ്പു സെക്രട്ടറി ടി. ബാലകൃഷ്ണന്‍ തന്നെ തുടര്‍ന്നത് വെറുതെയായിരുന്നില്ലല്ലോ.യു. ഡി. എഫ് ഭരണകാലത്ത് കോടിയേരിയുടെ അളിയന്‍ എങ്ങനെയാണ് പൊതുമേഖലാസ്ഥാപനത്തിന്രെ തലപ്പത്ത് വന്നതെന്നും അങ്ങാടിപ്പാട്ടല്ലേ. ഐസ്ക്രീം കാലത്ത് തുടങ്ങിയ പരസ്പരസഹായസഹകരണം മാറാടും തുടര്‍ന്നു.ഇപ്പോഴും തുടരുന്നു. നാദാപുരത്ത് അണികള്‍ തമ്മില്‍ തല്ലുന്പോള്‍ നേതാക്കള്‍ ഐക്യത്തില്‍. ഈ അടവുനയം ഇനിയും അനുവദിക്കണമോയെന്ന് അവരുടെ അനുയായികള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

NO COMMENTS

LEAVE A REPLY