തിരുവനന്തപുരം : ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ശ്രമം പാളിയതോടെ പിണറായി വീണ്ടും ഭക്തര്‍ക്കു മുന്നില്‍ തോറ്റു പോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പോലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂര്‍ പോലീസ് അക്കാദമിയിലെ ശ്രീജിത്തെന്ന പൊലീസുകാരന്‍ സ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും അത് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്ത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.