കോഴിക്കോട്: മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിനോട് ബിജെപി നേതാവ് കെ. സുരേന്ദ്രന് അനുമതി തേടി. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്നും സുരേന്ദ്രന് അറിയിച്ചു.ലോക്സഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സുരേന്ദ്രന് രംഗത്തെത്തിയത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.