കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് പരാതി നല്‍കി

208

കെ സുരേന്ദ്രന്‍ മംഗളുരുവില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് എം. സ്വരാജ് എം.എല്‍.എ, ഡി.ജി.പിക്ക് പരാതി നല്‍കി. പ്രസംഗം ബിജെപിയിലും അഭിപ്രായ ഭിന്നത ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. സുരേന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് നേതാക്കളടക്കം പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം. രണ്ട് ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന കാലത്തും ബി.ജെ.പി പ്രവര്‍ത്തകര്‍‍ കൊല ചെയ്യപ്പെട്ടപ്പോള്‍ തിരിച്ചു കൊന്നിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പ്രസംഗം.

NO COMMENTS

LEAVE A REPLY