കോഴിക്കോട് : സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍. പ്രവേശനം അനുവദിച്ചാലേ ആരാധനാ സ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും കെ. ടി ജലീല്‍ പറഞ്ഞു.