ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മുന്നില്‍ കണ്ടാണ് ലീഗ് തനിക്കെതിരെ തിരിയുന്നതെന്ന് കെ ടി ജലീല്‍

246

മലപ്പുറം : കെ എം ഷാജിക്കെതിരായ വിധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള പ്രതിഷേധമെന്ന് മന്ത്രി കെടി ജലീല്‍. കെഎസ്എംഡിഎഫ്‌സി ഓഫീസ് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചവരാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. കള്ളക്കഥകൾക്ക് അല്‍പ്പായുസ്സേയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മുന്നില്‍ കണ്ടാണ് മുസ്‌ലിം ലീഗ് തനിക്കെതിരെ തിരിയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS