മലപ്പുറം : തന്റെ രാജി ആവശ്യപ്പെടാന്‍ പാണക്കാട്ട് നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് മന്ത്രി കെടി ജലീല്‍. തന്നെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് കരിങ്കൊടി കാട്ടുന്നവര്‍ ഓര്‍ക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് ലീഗിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിലാണ്. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.