തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി കെടി.ജലീല്‍. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ തെരുവുനായ മുക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി കെ ടി ജലീലീല്‍ പറഞ്ഞു.തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നിയമം നിലവിലുണ്ട്.ഗുണ്ടകള്‍ക്കെതിരെ പ്രയോഗിക്കുന്ന കാപ്പനിയമം തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ ചുമത്തേണ്ട സാഹചര്യമില്ല. ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും ജലീല്‍ പറഞ്ഞു.