തിരുവനന്തപുരം: തന്‍റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിക്കുന്നത് മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണെന്ന് കെ.ടി ജലീല്‍. ശബരിമലയില്‍ എല്ലാവര്‍ക്കും പോകാം. മതസൗഹാര്‍ദത്തിന്‍റെ അനുഭൂതി ശബരിമലയില്‍ അനുഭവിച്ചറിയാം. മതങ്ങള്‍ തമ്മിലുള്ള സൗഹൃദം വര്‍ധിക്കുന്നതിന് എന്തിനാണ് ഇത്ര ആശങ്കയെന്നും ജലീല്‍ ചോദിച്ചു. മതസൗഹാര്‍ദത്തിന്‍റെ ഉത്സവമാണ് ശബരിമലയില്‍ നടക്കുന്നത്. സമാനമായ അനുഭൂതി സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴും ഉണ്ടായെന്നും ജലീല്‍ പറഞ്ഞു. കെ.ടി ജലീല്‍ ശബരി സന്ദര്‍ശനം നടത്തിയത് ഫോട്ടോ ഓപ്പര്‍ച്യൂണിറ്റിക് വേണ്ടിയാണെന്ന് മുരളീധരന്‍ ആരോപിച്ചിരുന്നു. പിക്നിക് സ്പോട്ടായി കണ്ടാണ് ശബരിമലയില്‍ പോയതെങ്കില്‍ അത് ശരിയല്ലെന്നും മുരളീധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ ഭക്തനായി പോകുന്നതിന് ജാതിമത വര്‍ണ ഭാഷാ തടസങ്ങള്‍ ഇല്ല. തന്‍റെ അറിവില്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാതെയാണ് ജലീല്‍ ശബരിമലയില്‍ എത്തിയത്. മുന്‍ സിമിക്കാരന്‍ ആയ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറി തൊട്ട് മതേതരവാദി ആയെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.