തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ എന്‍ എസ് എസി ന്റെ അതിരൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആര്‍ക്കും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചിട്ടില്ലെന്നും എന്‍എസ്എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും അയ്യപ്പന് ഇത്തവണ ഇടുപക്ഷത്തോട് പക്ഷപാതിത്വം കാണുമെന്നും ശബരിമലയ്ക്ക് വേണ്ടി ഇത്രയും സഹായങ്ങള്‍ നല്കിയ സര്‍ക്കാര്‍ വേറെയില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
ചങ്ങനാശേരിയില്‍ വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാന്‍ നായര്‍ സര്‍ക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ ജനങ്ങളില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ ഒന്നു തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ ചെന്ന്, അവര്‍ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.