അഹമ്മദാബാദ്: തായ്ലന്‍ഡിനെ 73-20 ന് തകര്‍ത്ത് ഇന്ത്യ കബഡി ലോകകപ്പിന്‍റെ ഫൈനലില്‍ ഇടം നേടി. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.കഴിഞ്ഞ ഏഴ് തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഇറാനാണ് ഇന്ത്യയുടെ എതിരാളികള്‍. റെയ്ഡില്‍ നിന്ന് 53 പോയിന്റ് നേടിയാണ് ഇന്ത്യ തായലന്‍ഡിനെ തുരത്തിയത്..
ഇംഗ്ലണ്ടിനെ 69-18 ന് തകര്‍ത്താണ് പൂള്‍ എയില്‍ നിന്ന് 21 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലില്‍ കടന്നത്.