തിരുവവന്തപുരം : ടൂറിസം വകുപ്പും കിറ്റ്‌സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു .
ടൂറിസം മേഖലയില്‍ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടത് മറിച്ച് സഞ്ചാരികളോട് ടൂറിസം പൊലീസ് കൂടുതല്‍ സൗഹാര്‍ദ്ദമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുന്നേറ്റം യാഥാർത്ഥ്യമാക്കാൻ ടൂറിസം പൊലീസിന്റെ ഇടപെടൽ സഹായിക്കും . സംസ്ഥാനത്തെത്തുന്ന അതിഥികള്‍ക്ക് യാതൊരു ബൂദ്ധിമുട്ടുമില്ലാതെ മടങ്ങിപ്പോകാനുള്ള ഉത്തരവാദിത്ത്വം സംസ്ഥാ സര്‍ക്കാരിനും ടൂറിസം വകുപ്പിനുമുള്ളതാണെന്നും മന്ത്രി പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ ടൂറിസ നയം സമയബന്ധിതമായി നടപ്പിലാക്കുകയെന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവങ്ങള്‍ പ്രധാനം ചെയ്യുകയെന്നതാണ് വകുപ്പിന്റെ ലക്ഷ്യം. ഇതിനായി ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍, ക്ലീന്‍, സേഫ് എന്നീ മൂന്ന് കാര്യങ്ങള്‍ നടപ്പാക്കും, ഇതില്‍ പ്രഥമ മുന്‍ഗണന സുരക്ഷതത്തിനാണ്. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും റാണി ജോര്‍ജ് പറഞ്ഞു.
ടൂറിസം രംഗത്തെ മികച്ച ഇന്റിസ്റ്റ്യൂറ്റിനായി കിറ്റ്‌സിന് ലഭിച്ച യുഎന്‍ഡബ്ലയുടിഒ യുടെ പുരസ്‌കാരം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജിന് കൈമാറി.ആറ് ബാച്ചുകളിലായി 161 ടൂറിസം പൊലീസുകാരണ് പരിശീലനം നേടിയത്. വിജയകരമായി പരിശീലനം പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.