തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ വിവാദ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി. തട്ടിപ്പിനായി സൃഷ്ടിച്ച 3587 എന്ന തണ്ടപ്പേരാണ് ജില്ലാ കലക്ടര്‍ റദ്ദാക്കിയത്. തിരുവനന്തപുരം കലക്ടര്‍ എസ് വെങ്കിടേശപതിയാണ് തണ്ടപ്പേര്‍ റദ്ദാക്കിയത്.
കടകംപള്ളി വില്ലേജില്‍ 150 ഓളം കുടുംബങ്ങളുടെ 44 ഏക്കറോളം ഭൂമിയാണ് ഭൂമാഫിയ തട്ടിയെടുത്തിരുന്നത്. തണ്ടപ്പേര്‍ ബുക്കിലെ ശൂന്യ തണ്ടപ്പേരിലേക്ക് ഈ നമ്ബര്‍ എഴുതി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. കേസ് അന്വേഷിച്ച സിബിഐയും റവന്യൂ സെക്രട്ടറിയും തണ്ടപ്പേര്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നിട്ടും കഴിഞ്ഞ സര്‍ക്കാര്‍ തണ്ടപ്പേര്‍ റദ്ദാക്കിയിരുന്നില്ല.