തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. വേള്‍ഡ് ടൂറിസം ഓര്‍ഗൈനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. യുഎന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ കേരളത്തെ നയിക്കാനിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു.