തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ നല്‍കി തുടങ്ങുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫെബ്രുവരി 28നു മുമ്ബ് കുടിശ്ശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 39,045 പെന്‍ഷന്‍കാര്‍ക്ക് 701 സഹകരണസംഘങ്ങള്‍ വഴിയാകും പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍കാര്‍ ഈ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശിക തീര്‍ത്ത് കൊടുക്കാന്‍ 219 കോടി രൂപ വേണമെന്നും 223 സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയുമായുള്ള ഈ ഇടപാട് സഹകരണസംഘങ്ങള്‍ക്ക് ലാഭകരമാണെന്നും മന്ത്രി വ്യക്തമാക്കി.