തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തെ വിവാദമാക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ആരും ചാടി വിഴേണ്ടെന്നും മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും മന്ത്രി പറഞ്ഞു. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.