തിരുവനന്തപുരം : ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കന്യാസ്ത്രീകൾക്കല്ല, ആർക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പടാൻ അവകാശമില്ലെന്നും ഇക്കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെതിരെയുള്ള പരാതി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.