ശബരിമലയിലെ സ്ത്രീപ്രവേശനം ; ദേവസ്വം ബോര്‍ഡിന് പുനഃപരിശോധനാ ഹര്‍ജി നല്‍കാമെന്ന് കടകംപള്ളി

146

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിൽ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായ തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല, ദേവസ്വം ബോര്‍ഡിനോ സ്വകാര്യ വ്യക്തികള്‍ക്കോ അപ്പീല്‍ പോകാനുള്ള അവകാശമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

NO COMMENTS