സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച് അറിയില്ലെന്ന് കടകംപള്ളി

153

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറും അഭിപ്രായ സമന്വയത്തിന് കമ്മീഷനെ നിയോഗിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഈ നിലപാട് തള്ളിയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി കടകംപള്ളി കൂട്ടിച്ചേര്‍ത്തു. കോടതിവിധിയില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS