തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി ലോങ് മാര്‍ച്ച് നടത്തേണ്ടത് പാര്ലമെന്റിലേക്കാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
ഭക്തരുടെ മറപിടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നു. രണ്ടുമൂന്ന് ക്ഷേത്രങ്ങള്‍ക്ക് എതിരായ ആക്രമണം ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. പത്ത് വോട്ട് ലഭിച്ചാല്‍ പോരട്ടെയെന്നാണ് ബിജെപി നിലപാട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടു മാറ്റം ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.