ശബരിമലയിൽ ഇപ്പോള്‍ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ സമരമെന്ന് കടകംപള്ളി സുരേന്ദ്രന്‍

242

ശബരിമല: സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു.

NO COMMENTS