തിരുവനന്തപുരം : ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ് ശശികലയുടെ അറസ്റ്റിൽ തെറ്റില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ വർഗീയതയുടെ വിഷം ചീറ്റി അവിടെ കലാപഭൂമിയാക്കി തീർക്കുകയാണ് ശശികല ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒരു മാസത്തിനിടെ ശശികല നാല് തവണ എന്തിനാണ് ശബരിമല സന്ദര്‍ശിക്കുന്നത്. ഗുരുസ്വാമിമാര്‍ പോലും ഇങ്ങനെ ശബരിമലയില്‍ പോ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഉദ്ദേശത്തോടെയാണ് അവര്‍ ശബരിമലയില്‍ എത്തിയത്. ശബരിമലയില്‍ ക്യാമ്പ് ചെയ്ത് വര്‍ഗീയത മറയാക്കി അവർ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശികലയോട് മടങ്ങി പോകണമെന്ന് പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശശികല അതിന് തയാറായില്ല. പോലീസ് സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്യനാടുകളിൽ നിന്നെത്തിയ സാധാരണക്കാരായ ഭക്തരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെന്നും സംഘപരിവാർ ഭക്തരുടെ വാഹനങ്ങൾ പോലും തടയുകയാണെന്നും മന്ത്രി പറഞ്ഞു. സാധാരണ ശബരിമല തീര്‍ഥാടനകാലത്ത് എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടിവന്നാല്‍ പത്തനംതിട്ട ജില്ലയേയും തീര്‍ഥാടകരെയും ഒഴിവാക്കുന്നതാണ്. എന്നാല്‍ സംഘപരിവാറും ബിജെപിയും അതിനും തയാറായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.