തന്ത്രിമാർക്ക് ഭരണകാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് ദേവസ്വം മന്ത്രി

177

തിരുവനന്തപുരം : സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് പ്രസ്‌താവന നടത്തിയ തന്ത്രിയുടെ വിശദീകരണം ബോർഡ് പരിശോധിച്ച് വരികയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിമാർ ദേവസ്വം ബോർഡിന്റെ ജീവനക്കാർ മാത്രമാണെന്നും ഭരണകാര്യങ്ങളിൽ ഇടപെടാൻ താന്ത്രിമാർക്ക് അവകാശമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാരിന് പ്രത്യേക താൽപര്യമില്ലെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി സന്നിധാനത്തെ ഭക്തന്മാരുടെ കാര്യത്തിൽ പൂർണ തൃപ്‌തരാണെന്നും കടകംപള്ളി വ്യക്തമാക്കി

NO COMMENTS