തിരുവനന്തപുരം : വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്രയും ആളുകള്‍ നോക്കി നില്‍ക്കെ സമര പന്തലില്‍ ഒരാള്‍ക്ക് എങ്ങനെ ആത്മഹത്യ ചെയ്യാനായെന്നും മന്ത്രി ചോദിച്ചു. ബി ജെ പിക്ക് ഹര്‍ത്താല്‍ ഒരു ആഘോഷം ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നല്‍കിയ മൊഴിയില്‍ വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കിയത്. അതേസമയം, ശബരിമല വിഷയം, ബി ജെ പി നടത്തുന്ന സമരം എന്നിവയൊന്നും മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.