തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ എന്‍ ജയരാജിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് അതിരപ്പിള്ളി പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കായി ഇതുവരെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും രേഖാമൂലം മന്ത്രി സഭയെ അറിയിച്ചു.അതേസമയം തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പദ്ധതി പ്രദേശം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണെന്നും പ്രദേശവാസികള്‍ പദ്ധതിക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.