തിരുവനന്തപുരം : ശബരിമലയിൽ എത്തിയ മനിതി സംഘം യഥാർത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ വിഷയത്തിൽ ഇടപെടേണ്ടത് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയാണെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷക സമിതിയെ നിയോഗിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ വിലയിരുത്താനാണെന്നും അതുകൊണ്ട് സമിതി അഭിപ്രായം പറയണമെന്നും കടകംപള്ളി പറഞ്ഞു.