കോട്ടയം : വനിതാ മതിലില്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആര്‍ത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകളും ഇതിന്റെ ഭാഗമാകാന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുവാന്‍ അനുവദിക്കില്ലെന്നും അതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹിന്ദു പാര്‍ലമെന്റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്.