മലപ്പുറം: നാടന്‍ കലാരൂപങ്ങള്‍ സംരക്ഷിക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു. നാടോടി കലകളുടെ സാംസ്‌കാരിക മേളയായ ഉത്സവം-2017 മലപ്പുറം കോട്ടക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ടൂറിസവും കേരള നാടന്‍ കലാ അക്കാദമിയും ചേര്‍ന്നാണ് ഉത്സവ് -2017 സംഘടിപ്പിക്കുന്നത്. നൂറോളം നാടന്‍കലാരൂപങ്ങളുമായി 3500 ലധികം കലാകാര•ാരാണ് ഉത്സവം പരിപാടിയുടെ ഒമ്പതാമത് ലക്കത്തില്‍ പങ്കെടുക്കുന്നത്. 14 ജില്ലകളിലായി ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്.
ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഉത്സവ് സംരംഭം നിരവധി നാടന്‍ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും കലാകാര•ാര്‍ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. പുതുതലമുറയിലെ കലകള്‍ക്ക് കൂടുതല്‍ വേദികളും കാണികളും ലഭിക്കുന്നുണ്ട്. ഇത് നാടന്‍ കലാരൂപങ്ങള്‍ക്കും ലഭ്യമാകണമെന്നും മന്ത്രി പറഞ്ഞു. നാടന്‍ കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ചവരെയാണ് ചടങ്ങില്‍ ആദരിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനകത്തും പുറത്തും നാടന്‍ കലാരൂപങ്ങള്‍ എത്തിക്കുന്നതിന് ഈ കലാകാര•ാര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ഉബൈദുള്ള എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ അമിത് മീണ, കൗണ്‍സിലര്‍ സലീന റസാഖ്, സിപിഐ-എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, സി.പി രാധാകൃഷ്ണന്‍, വീക്ഷണം മുഹമ്മദ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി, ഡിടിപിസി നിര്‍വാഹക സമിതി അംഗങ്ങളായ പലോളി കുഞ്ഞി മുഹമ്മദ്, വി.പി അനില്‍, അഡ്വ കെ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. കേരള നാടന്‍കലാ അക്കാദമി സെക്രട്ടറി ഡോ എ.കെ നമ്പ്യാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ടൂറിസം ഡയറക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു. കേരള ടൂറിസം കോഴിക്കോട് ജോയിന്റ് ഡയറക്ടര്‍ എം.വി കുഞ്ഞിരാമന്‍ നന്ദി അറിയിച്ചു.
ഫോക് ലോര്‍ കലാകാര•ാരായ വി.എം കുട്ടി, നാരായണന്‍ പെരുവണ്ണാന്‍, എരഞ്ഞോളി മൂസ, അത്തിയാടം പി.പി, കണ്ണന്‍ പെരുവണ്ണാന്‍, പി.കെ പണിക്കര്‍, നാരായണിസ്വാമി, പി.പി മഹാദേവന്‍ പണിക്കര്‍, വി.പി ദാമോദരന്‍ പണിക്കര്‍, പീര്‍മുഹമ്മദ്, എം.കണ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അര്‍ജുന നൃത്തം, ആദിവാസി കളികള്‍, ചവിട്ടുകളി, ഗഥിക, ഇരുള നൃത്തം, കന്യാര്‍കളി, കേത്തരാട്ടം, കോല്‍ക്കളി, കൂളിയാട്ടം, മാര്‍ഗം കളി, മയിലാട്ടം, നാടന്‍പാട്ട്, ഒപ്പന, പാക്കനാര്‍ കളി, പൂരക്കളി, പൊറാട്ടു നാടകം, സംഘക്കളി, ശീതങ്കന്‍ തുള്ളല്‍, തെയ്യം, തിറയും പുത്തനും, തുടിപ്പാട്ട്, വേല്‍ക്കളി, വില്‍പ്പാട്ട്, യക്ഷഗാനം തുടങ്ങിയ കലാ രൂപങ്ങള്‍ ഈ ദിവസങ്ങളില്‍ അവതരിപ്പിക്കും.