ന്യൂഡല്‍ഹി : നൊബേല്‍ പുരസ്കാര ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം. നൊബേല്‍ പുരസ്കാരം ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. ദക്ഷിണ ഡല്‍ഹിയിലെ അളകനന്ദയിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 2014ല്‍ മലാല യൂസഫ്സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരമാണ് സത്യാര്‍ഥിക്ക് ലഭിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്. ശിശുക്ഷേമവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്.പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. എന്‍ജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് സുഖസൗകര്യങ്ങള്‍ ത്യജിച്ച് കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ പലവിധ ചൂഷണങ്ങളില്‍പെട്ട കുട്ടികളെയാണു ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്. മോഷ് ടാക്കളെ പിടികൂടാന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.