കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതിന് എതിരെയാണ് കോടതി ഉത്തരവ്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടുവെങ്കിലും സിബിഐ ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.