ചേരുവകള്‍
25 കല്ലുമ്മക്കായ (വലുപ്പമുള്ളത്)
2 തക്കാളി (നീളത്തില്‍ മുറിച്ചത്)
6 പച്ചമുളക് (ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് 4 വലിയ സ്പൂണ്‍
അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി
4 വലിയ സ്പൂണ്‍ വെളിച്ചെണ്ണ
2 ടീസ്പൂണ്‍ ഇഞ്ചി (അരച്ചത്)
2 ടീസ്പൂണ്‍ മുളകുപൊടി
2 ടീസ്പൂണ്‍ ഉലുവ
2 തണ്ട് കറിവേപ്പില
ആവശ്യത്തിന് മല്ലിയില
ആവശ്യത്തിന് പുളി
ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായുടെ ഇറച്ചി ചുരണ്ടിയെടുത്ത് വൃത്തിയായി കഴുകിയ ശേഷം പുളി വെള്ളത്തില്‍ കുതിര്‍ത്തി പിഴിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് അതില്‍ ഉലുവയിടുക.
ഉലുവ ചുവന്നു തുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും കൂടിയിട്ട് വഴറ്റുക. ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേര്‍ത്ത് കുറച്ചു നേരം കൂടി വഴറ്റുക.
അതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം കല്ലുമ്മക്കായ ചേര്‍ക്കുക. ഇതിനോടൊപ്പം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ഒരു കപ്പ് വെള്ളം ചേര്‍ക്കുക.
ഇനി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് നന്നായി വേവിക്കുക. കല്ലുമ്മക്കായ വെന്ത് ചാറ് കുറുകിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.